ഹാരിസ് എരിയാലിന് സ്വീകരണം നല്‍കി

ദുബൈ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാലിന് ദുബൈ ഗ്രീന്‍ ഹൗസ് എരിയാല്‍ സ്വീകരണം നല്‍കി. ഷംസു എരിയാല്‍ അധ്യക്ഷ വഹിച്ചു. ജിസിസി കെഎംസിസി എരിയാല്‍ മേഖല ജനറല്‍ സെക്രട്ടറി ഗഫൂര്‍ എരിയാല്‍ സ്‌നേഹോപഹാരം കൈമാറി. ഷെക്കീല്‍ എ എച്ച്, അബ്ദുല്ലാ ചേരന്‍ങ്കൈ, നിഹാദ് എന്നിവര്‍ സംബന്ധിച്ചു. ഹമ്രാസ് സ്വാഗതവും ഹഫ്നിയാസ് നന്ദിയും പറഞ്ഞു.

KCN

more recommended stories