ജി.സി.സി ബാങ്കോട് കെ.എം.സി.സി നിലവില്‍ വന്നു

ദുബായ്: ജിസിസി പച്ചപ്പട ബാങ്കോടെന്ന പേരില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കൂട്ടായ്മ ജിസിസി ബാങ്കോട് കെഎംസിസി എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ദുബായ് ദേര പേള്‍ ക്രീക് ഹോട്ടലില്‍ നടന്ന പ്രഥമയോഗം സമീര്‍ ബെസ്റ്റ് ഗോള്‍ഡിന്റെ അധ്യക്ഷതയില്‍ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ലോഗോ പ്രകാശനം ഫൈസല്‍ മുഹ്സിന്‍ നിര്‍വഹിച്ചു. ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ലുക്മാന്‍ ഹകീം ബാങ്കോടിന് സ്വീകരണവും സ്‌നേഹാദരവും നല്‍കി. കൂടാതെ ദുബായ് കെഎംഎംസി മുനിസിപ്പല്‍ കമ്മിറ്റിക്കും മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേലിനും മൊമെന്റോ നല്‍കി ആദരിച്ചു. ഖത്തര്‍ ദുബായ് കെഎംസിസി നേതാക്കളായ ആദംകുഞ്ഞി, ഹാരിസ് എരിയാല്‍, ഹസ്‌കര്‍ ചൂരി, സുബൈര്‍ കൊറക്കോട്, ഖാദര്‍ ബാങ്കോട്, നവാസ് കസബ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സഫ്വാന്‍ സ്വാഗതവും അമീന്‍ പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories