യു.എ.ഇ ദേശീയ ദിനാഘോഷം: ദുബൈ കെ.എം.സി.സി മംഗല്‍പ്പാടി പഞ്ചായത്ത് കമ്മിറ്റിയിലെ നൂറ് പേര്‍ രക്തം ദാനം ചെയ്യും

ദുബൈ: യു.എ.ഇ യുടെ അമ്പത്തി ഒന്നാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി മംഗല്‍പ്പാടി പഞ്ചായത് കമ്മിറ്റിയിലെ നൂറ് പേര്‍ രക്തദാന ക്യാമ്പില്‍ പങ്കെടുക്കുമെന്ന് ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഡിസംബര്‍ 2നു രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെ ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് കൈന്‍ഡ്‌നെസ്സ് ബ്ലഡ് ടീമുമായി സഹകരിച്ചു കൊണ്ട് ദുബൈ ഹെല്‍ത്ത് അതോറിറ്റി ഹെഡ് ക്വാര്‍ട്ടേര്‍സില്‍ സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡോണേഷന്‍ ക്യാമ്പിലാണ് മംഗല്‍പാടി പഞ്ചായത്തിലെ നൂറ് പേര്‍ രക്തദാനം ചെയ്യുകയെന്ന് നേതാക്കളായ ജബ്ബാര്‍ ബൈദല, റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, ഹാഷിം ബണ്ടസാല, ഖാലിദ് മള്ളങ്കൈ എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് ജില്ലാ കെ.എം.സി.സി നടത്തിയ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ മംഗല്‍പാടിയിലെ 75 പേരെ പങ്കെടുപ്പിച്ചിരുന്നു.

KCN

more recommended stories