ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലത്തില്‍ നിന്നും 200 പേര്‍ രക്തദാനം നടത്തും

ദുബായ്: യു എ ഇ ദേശീയ ദിനമായ ഡിസംബര്‍ 2ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പില്‍ ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലത്തില്‍ നിന്നും 200 പേരെ പങ്കെടുപ്പിക്കാന്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മുന്‍ കാലങ്ങളിലും മറ്റു കാരുണ്യ തന്നെ നിരവധി തവണ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഏറെ ശ്രദ്ധ നേടിയിരുന്നു ദുബായ് കെ.എം.സി.സി കമ്മിറ്റി.

ദുബായ് കെ.എം.സി.സി ആസ്ഥാനത്തു ചേര്‍ന്ന മണ്ഡലം ഭാരവാഹി യോഗം ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷധ വഹിച്ചു. ദുബായ് കെ എം സി സി മണ്ഡലം ഭാരവാഹികളായ സുബൈര്‍ അബ്ദുള്ള, മുനീഫ് ബദിയടുക്ക, ഹനീഫ് കാറഡുക്ക, ഷാഫി ചെര്‍ക്കള, ഹമീദ് എം എസ, സഫ്വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, ഉപ്പി കല്ലങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു.
ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ആക്ടിങ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രഷറര്‍ സത്താര്‍ ആലംപാടി നന്ദിയും പറഞ്ഞു.

KCN

more recommended stories