ദുബായ് ഫിറ്റ്‌നസ് ചലഞ്ചില്‍ ദുബായ് കെ എം സി സി ഭാഗമാവുന്നു

ദുബായ്: രാജ്യത്തെ താമസക്കാരുടെ ആരോഗ്യകരമായ ജീവിതശൈലി വര്‍ധിപ്പിക്കുക എന്നുള്ള ഉദ്ദേശത്തോടെ ദുബായ് ഗവണ്മെന്റ് നടത്തുന്ന ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബായ് റണ്ണില്‍ ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയും ഭാഗമാവുന്നു. നവംബര്‍ 20 നു ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ വെച്ചാണ് പരിപാടി. വാഹങ്ങങ്ങള്‍ കൊണ്ട് തിരക്ക് പിടിച്ചു കാണാറുള്ള ഷെയ്ഖ് സയ്ദ് റോഡ് ആളുകളാല്‍ നിറയും. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ സാധിക്കുക.

2017 ലാണ് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷവും ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും പരിപാടിയുടെ ഭാഗമായിരുന്നു.

ഇതിനോടൊകം തന്നെ സ്വദേശികളും വിദേശികളും ഏറെ പ്രാധാന്യത്തോടു കൂടിയാണ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗവുന്നത്,
ദുബായ് റണ്ണില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ താഴെയുള്ള ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അറിയിച്ചു. അന്നം തരുന്ന നാട് നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും ഇത്രയും പ്രാധാന്യം നല്‍കുന്നു അത് നാം ഉള്‍ക്കൊണ്ട് കൊണ്ട് ഇതിന്റെ ഭാഗമാവണമെന്നു പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ചൗക്കി, ട്രെഷര്‍ സത്താര്‍ ആലമ്പാടി എന്നവര്‍ അഭിപ്രായപ്പെട്ടു.

രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്
https://www.dubairun.com/register/

KCN

more recommended stories