ഡ്രൈനേജ് പ്ലാന്‍ മാറ്റം വരുത്തണം: യു.എല്‍.സി.സി പ്രതിനിധികളുമായി ചര്‍ച്ച നടത്തി

മഞ്ചേശ്വരം – തലപാടി ദേശീയപാതയിലെ മഞ്ചേശ്വരം ഉദ്യാവരം പത്താം മയിലില്‍ ദേശീയ പാത നിര്‍മാണ കമ്പനി നിര്‍മിക്കുന്ന ഡ്രൈനേജ് പ്ലാന്‍ മാറ്റം വരുത്തണമെന്ന് വാര്‍ഡ് അംഗം എം.പി. കുല്‍സുമ്മ നാട്ടുകാരില്‍ നിന്ന് ഒപ്പ് ശേഖരിച്ച് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ യു.എല്‍.സി.സി പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. ആവശ്യമായ ഇടപെടല്‍ നടത്താമെന്ന് ഉറപ്പ് നല്‍കി. കഴിഞ്ഞ മഴ കാലത്ത് ആറാം വാര്‍ഡിലെ പല പ്രദേശങ്ങളിലും വെള്ളം കെട്ടി കിടന്നത് കാരണം നിരവധി കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. നാട്ടുകാര്‍, അഷ്റഫ് ബഡാജേ, വാര്‍ഡ് അംഗം കുല്‍സുമ, സഞ്ജീവ് ഷെട്ടി, ആദച്ച, മനോഹരി ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു

KCN

more recommended stories