കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവേശ്യയിലെ കാസര്‍കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായിമയായ കെ.ഡി.എസ്.എഫ്. അല്‍ ഖോബര്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം അല്‍ ഖോബറിലെ അപ്‌സര ഹോട്ടലില്‍ വെച്ചു ചേര്‍ന്നു.

ജനറല്‍ ബോഡി യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഷാഫി ചെടേക്കാല്‍ ഉദ്ഘാടനം ചെയ്തു. അല്‍ ഖോബര്‍ കമ്മിറ്റി പ്രസിഡണ്ട് ഖലീല്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ള മൂന്ന് വര്‍ഷത്തെ കെ. ഡി. എസ്. എഫ് ഖോബര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. യോഗത്തില്‍ അന്‍വര്‍ ഖാന്‍ ചേരങ്കൈ, റഫീഖ് ത്രകരിപൂര്‍, ഹനീഫ് അറബി, സുബൈര്‍ ഉദിനൂര്‍, ജുനൈദ് നീലെശ്വേരം എന്നിവര്‍ സംസാരിച്ചു.

2023 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളായി ഖലീല്‍ പടിഞ്ഞാറിനെ പ്രസിഡന്റായും ഷഫീഖ് പട്‌ളയെ ജനറല്‍ സെക്രട്ടറിയായും നാസര്‍ ചേരങ്കെയെ ട്രഷറായും റഫീഖ് ത്രികരിപൂര്‍, ഹനീഫ് അറബിയെ വൈസ് പ്രസിഡന്റമാരായും നിസാം ഉപ്പള, ജുനൈദ് നീലെശ്വേരം ജോയിന്റ് സെക്രട്ടറിമാരായും, ഹാരിസ് എരിയപാടി, ഇബ്രാഹിം പള്ളങ്കോട് എന്നിവരെ പ്രോഗ്രാം കണ്‍വീനര്‍മാരായും, അന്‍വര്‍ ഖാന്‍ ചേരങ്കെയെ മീഡിയ കോര്‍ഡിനറ്ററായും തിരഞ്ഞെടുത്തു.സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് അംഗടിമുഗര്‍ തെരഞ്ഞടുപ്പ് നിയന്ത്രിക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ള സ്വാഗതവും ഹാരിസ് എരിയപ്പാടി നന്ദിയും പറഞ്ഞു.

KCN

more recommended stories