സൈബിയെ തൽക്കാലം അറസ്റ്റ് ചെയ്യരുത്;  ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി 

ജഡ്ജിക്ക് നൽകാനെന്ന പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സൈബി ജോസ് കിടങ്ങൂരിനെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. കോഴ ആരോപണത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

ജഡ്ജിമാർക്ക് നൽകാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യണമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മൊഴികളുടെ ആധികാരികത ഉറപ്പിക്കാൻ കോൾ റെക്കോർഡ്സ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുതലായവ പരിശോധിക്കണമെന്നും, ചോദ്യം ചെയ്യൽ അനിവാര്യമെന്നും റിപ്പോർട്ടിലുണ്ട്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാർക്ക് നൽകാൻ കോഴ വാങ്ങിയെന്ന കേസിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ആറ് അഭിഭാഷകരാണ് കോഴ ആരോപണം ഉന്നയിച്ചത്.

KCN

more recommended stories