രാജഗിരി ക്രിക്കറ്റ് ലീഗ്: കാസര്‍കോട് റിവേന്‍ജേഴ്‌സ് ചാമ്പ്യന്മാരായി

എറണാകുളം: രാജഗിരി കോളേജില്‍ വെച്ച് നടന്ന ഡിഫെറന്റബിള്‍ സ്റ്റേറ്റ് ലെവല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഫൈനല്‍ മത്സരത്തില്‍ എറണാകുളം ടീമിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി കാസര്‍കോട് റിവേന്‍ജേഴ്‌സ് ജേതാകളായി. ആദ്യം ബാറ്റിംങ്ങിനിറങ്ങിയ എറണാകുളം 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എടുത്തു. മറുപടി ബാറ്റിംങ്ങിനിറങ്ങിയ കാസര്‍കോട് 8.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ഫൈനലില്‍ അലി പാദര്‍ മാന്‍ ഓഫ് ദി മാച്ച് നേടി. ടൂര്‍ണ്ണമെന്റിലെ താരവും ബാറ്റ്‌സ്മാനും അനീഷ് രാജന്‍ എറണാകുളം കരസ്ഥമാക്കി. വിനു നാരായണനെ ബെസ്റ്റ് ബൗളര്‍ ആയി തിരഞ്ഞെടുത്തു.

KCN

more recommended stories