തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പ ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ഷാര്‍ജ ഐഎംസിസി

ഷാര്‍ജ: ഭൂകമ്പം സംഭവിച്ച തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലേക്ക് കാരുണ്യത്തിന്റെ ഒരു കൈത്താങ്ങുമായി ഷാര്‍ജ ഐഎംസിസി രംഗത്ത്. ഷാര്‍ജയിലെയും അജ്മനിലെയും വിവിധ സുമനസ്സുകളുടെയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ശേഖരിച്ച ആവശ്യവസ്തുക്കള്‍ ഷാര്‍ജ ഐഎംസിസി പ്രസിഡണ്ട് ഡോ:താഹിലി പൊറപ്പാട്, ജനറല്‍ സെക്രട്ടറി മനാഫ് കുന്നില്‍, ഐ എംസിസി നാഷണല്‍ ട്രഷറര്‍ അനീസ്‌റഹ്‌മാന്‍ നീര്‍വ്വേലി, കെ എം കുഞ്ഞി, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹനീഫ് തുരുത്തി, ഖാന്‍ പാറയില്‍, ഷൗക്കത്ത് പൂച്ചക്കാട്, യൂനുസ് അതിഞ്ഞാല്‍ എന്നിവര്‍ ചേര്‍ന്ന് ഷാര്‍ജ റെഡ് ക്രസന്റ് അധികൃതരെ ഏല്‍പ്പിച്ചു. കരുണ എന്നത് കണ്ണീരൊലിപ്പിക്കേണ്ട വികാര പ്രകടനങ്ങളല്ല എന്നും സട കുടഞ്ഞെഴുന്നേറ്റു നില്‍ക്കേണ്ട വീര്യമാണെന്നും ഐ എം സിസി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജീവകാരുണ്യ മേഖലയില്‍ കഴിഞ്ഞ കോവിഡ് കാലത്ത് രാപ്പകല്‍ ഭേദമന്യേ ജനങ്ങളോടൊപ്പം ചേര്‍ന്നു നിന്ന ഐഎംസിസി ഷാര്‍ജ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും മാതൃകപരമായി തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.

KCN

more recommended stories