കാസര്‍കോട് ബൈപാസ് റോഡ് നിര്‍ണായകയോഗം നാളെ

കോളിയടുക്കം: തെക്കില്‍ പെരുമ്പള പാലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ചെമ്മനാട് പഞ്ചായത്തിലെ മൂന്ന്, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളിലെ തീരദേശത്തു കൂടി നാലര കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കാസര്‍കോട് ബൈപാസ് റോഡിന്റെ നിര്‍ണായക യോഗം നാളെ (ഫെബ്രുവരി 16, വ്യാഴം) ചേരും. രാവിലെ 10 മണിക്ക് കോളിയടുക്കത്തുള്ള പെരുമ്പള സര്‍വീസ് സഹകരണ ബാങ്കിലാണ് യോഗം ചേരുകയെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുഫൈജാ അബൂബക്കറും ജനറല്‍ കണ്‍വീനര്‍ നാരായണന്‍ നായറും അറിയിച്ചു. മുഴുവന്‍ സ്ഥല ഉടമകളും സംബന്ധിക്കണമെന്ന് നിര്‍ദ്ദേശം. യോഗത്തില്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ, പ്രൊജക്റ്റ് എന്‍ജിനീയര്‍മാര്‍, ജനപ്രതിനിധികള്‍ സംബന്ധിക്കും.

KCN

more recommended stories