ഖത്തര്‍ കായികദിനം: വിനോദയാത്രയും കായിക മത്സരങ്ങളും നടത്തി

ദോഹ: ഖത്തര്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഖത്തര്‍ ദേശിയ കായികദിനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് നടത്തിയ അല്‍സും പൊല്‍സും -സീസണ്‍ 3 ഖത്തര്‍ കെഎംസിസി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എം.പി. ഷാഫി ഹാജി ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് പൈക്കയ്ക്ക് ഫ്‌ലാഗ് കൈമാറിക്കൊണ്ട് വിനോദ യാത്രക്ക് തുടക്കം കുറിച്ചു.

അല്‍സും പൊല്‍സും – സീസണ്‍ 3 കായിക മത്സരങ്ങളുടെ ഉത്ഘാടനം ഖത്തര്‍ കെഎംസിസി ജില്ലാ സെക്രട്ടറി ഷാനിഫ് പൈക്ക നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് പൈക്ക അധ്യക്ഷത വഹിച്ചു. സഗീര്‍ ഏരിയാ, ബഷീര്‍ ചെര്‍ക്കള, അലി ചേരൂര്‍, റഷീദ് ചെര്‍ക്കള, ബഷീര്‍ ബംബ്രാണി എന്നിവര്‍ ആശംസ നേര്‍ന്നു.

സമാപന സമ്മേളനം ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ്.എ .എം ബഷീര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. ഒരിക്കലും തിരിച്ച് കിട്ടാത്ത ഇന്നലെകളെക്കുറിച്ചോ ഒരിക്കലും പ്രതീക്ഷയില്ലാത്ത നാളെകളെക്കുറിച്ചോ ഓര്‍ക്കാതെ ഇന്നിന്റെ ദിവസം ഒത്തുകൂടി ഉല്ലസിക്കാനായ് വേദിയൊരുക്കിയ ചെങ്കള പഞ്ചായത്ത് കമ്മിറ്റിയെ അദ്ധേഹം അഭിനദ്ധിച്ചു. കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ജില്ലാ ആക്ടിങ് പ്രസിഡണ്ട് ആദം കുഞ്ഞി തളങ്കര, വനിത വിങ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫരീദ സഗീര്‍, ഹമീദ് അറന്തോട്, സാക്കിര്‍ കാപ്പി,റഹിമാന്‍ ഇ കെ , ആസിഫ് ആദൂര്‍, സാബിത്ത് തുരുത്തി, ശരീഫ് മീപിരി, സമ നൗഷാദ് എന്നിവര്‍ സമ്മാനം നല്‍കി.

മന്‍സൂര്‍ മുഹമ്മദ്, ജാസ്സിം മസ്‌കം, ജമാല്‍ പൈക്ക, നൂറുദ്ധീന്‍ ചെര്‍ക്കള, ഉനൈസ് നെക്രാജെ, സഹീര്‍, നാഫിഹ്, ഇല്യാസ് പാണലം, സമീര്‍ പൈക്ക,അസ്ഹറുദ്ധീന്‍ പാണലം, ഖാലിദ് നെക്കര,നിസ്സാം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് ആക്ടിങ് സെക്രട്ടറി മഹ്റൂഫ് സ്വാഗതവും സെക്രട്ടറി ഖലീല്‍ ബേര്‍ക്ക നന്ദിയും പറഞ്ഞു.

KCN

more recommended stories