കെഎംസിസി കൗണ്‍സില്‍ മീറ്റും ജനറല്‍ ബോഡിയോഗവും നടന്നു

അബുദാബി: അബൂദാബി കാസര്‍കോട് ജില്ലാ കെഎംസിസി കൗണ്‍സില്‍ മീറ്റും ജനറല്‍ ബോഡിയോഗവും അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രസിഡന്റ് പൊവ്വല്‍ അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ നടന്നു. അബുദാബി കെഎംസിസി ട്രഷറര്‍ പി കെ അഹമ്മദ് ബല്ലാകടപ്പുറം ഉദ്ഘാടനം ചെയ്തു.

2023 – 25 വര്‍ഷത്തെ പുതിയ ഭാരവാഹികളായി അബ്ദുള്‍ റഹ്‌മാന്‍ ഹാജി ചേക്കു (പ്രസിഡണ്ട്), പികെ അഷ്റഫ് ദേലംപാടി (ജനറല്‍ സെക്രട്ടറി),
ഉമ്പു ഹാജി പെര്‍ള(ട്രഷറര്‍) എന്നിവരെയും അഷ്റഫ് ഒളവറ, സുലൈമാന്‍ കാനക്കോട്, ഷമീം ബേക്കല്‍, കെ കെ സുബൈര്‍ കാഞ്ഞങ്ങാട്, അബ്ദുള്‍ അസീസ് കിഴൂര്‍, ടി പി മാഹിന്‍ പടന്ന എന്നിവര്‍ വൈസ്പ്രസിഡണ്ടുമാരായും ഇസ്മായില്‍ മുഗളി, ഹനീഫ മീത്തല്‍ മാങ്ങാട്, ഷമീര്‍ തായലങ്ങാടി, സത്താര്‍ കുന്നകൈ, റാഷിദ് എടത്തോട്, അഷറഫ് ഉളുവാര്‍ എന്നിവര്‍ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

സംസ്ഥാന ഭാരവാഹികളായ അഷറഫ് പൊന്നാനി. റഷീദ് പട്ടാമ്പി എന്നിവര്‍ റിട്ടേണിംഗ് ഓഫീസര്‍മാരായിരുന്നു. സി സമീര്‍ തൃക്കരിപ്പൂര്‍ അസീസ് പെര്‍മുദ ഇസ്മായില്‍ അഞ്ചില്ലത്ത് അസീസ് ആറാട്ട് കടവ് അബ്ദുള്‍റഹിമാന്‍ ആറങ്ങാടി ഹനീഫ ചള്ളങ്കയം അനീസ് മാങ്ങാട് എന്നിവര്‍ സംസാരിച്ചു. ഹനീഫ പടിഞ്ഞാര്‍മൂല സ്വാഗതവും പി കെ അഷറഫ് നന്ദിയും പറഞ്ഞു.

KCN

more recommended stories