കളിയില്‍ അല്‍പം കാര്യം: സ്‌പോര്‍ട്‌സ് ഡേ സെലിബ്രേഷന്‍ വേറിട്ടതാക്കി കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി

ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ‘കളിയില്‍ അല്‍പം കാര്യം’ എന്ന പേരില്‍ വേറിട്ട രീതിയില്‍ സ്‌പോര്‍ട്‌സ് ഡേ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ തമ്മില്‍ വിവിധങ്ങളായ മത്സരങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള മത്സര പരിപാടികളും സംഘടിപ്പിച്ചു.

ഭൂകമ്പത്തിന്റെ കെടുതിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സിറിയ തുര്‍ക്കി രാജ്യങ്ങള്‍ക്ക് സഹായകമായി കമ്മിറ്റി ഒരുക്കിയ ‘കളക്ഷന്‍ പോയിന്റിലേക്ക്’ അംഗങ്ങളില്‍ നിന്ന് ശേഖരിച്ച ആവശ്യ സാധനങ്ങള്‍ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് സാം ബഷീര്‍ മണ്ഡലം പ്രസിഡണ്ട് അന്‍വര്‍ കാടങ്കോടിന് നല്‍കി ഉദ്ഘാടനം ചെയ്തു.

കളക്റ്റ് ചെയ്ത അവശ്യ വസ്തുക്കള്‍ ഖത്തര്‍ ചാരിറ്റിക്ക് പ്രസിഡണ്ട് അന്‍വര്‍ കാടങ്കോട്, ജന:സെക്രട്ടറി മുസ്തഫ തെക്കേകാട് ട്രഷറര്‍ ആബിദ് ഉദിനൂര്‍ , റാഷിദ് എവി, ഇസഹാഖ് ആയിറ്റി എന്നിവര്‍ ചേര്‍ന്ന് കൈമാറി .

മെമ്പര്‍ഷിപ്പ് പ്രിവിലേജ് കാര്‍ഡുകളുടെ വിതരണോല്‍ഘാടനം സംസ്ഥാന കെഎംസിസി എസ്.എസ്.പി ചെയര്‍മാന്‍ എംടിപി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു.

പഞ്ചായത്ത് തല മത്സരത്തില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് ഓവര്‍ ഓള്‍ ചാമ്പ്യന്മാരായി , തുല്യ പോയിന്റുകള്‍ നേടിയ തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ പഞ്ചായത്തുകളില്‍ നിന്ന് നറുക്കെടുപ്പിലൂടെ വലിയപറമ്പ പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

വിജയികള്‍ക്ക് കെഎംസിസി ജില്ലാ ഭാരവാഹികളായ ആദം കുഞ്ഞി, സമീര്‍ ഉടുമ്പുന്തല, സിദ്ധീഖ് മണിയമ്പാറ, നാസര്‍ കൈതക്കാട്,സാദിഖ്.കെസി, മുഹമ്മദ് ബായാര്‍,ഷാനിഫ് പൈക്ക, മണ്ഡലം നിരീക്ഷകന്‍ കെഎസ്. മുഹമ്മദ് കുഞ്ഞി, സീനിയര്‍ നേതാക്കളായ ബഷീര്‍.എംവി,ബഷീര്‍ .എന്‍ , ശംസുദ്ധീന്‍. എന്‍, ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികളായ മാക് അടൂര്‍ , സലാം ഹബീബി, ഷബീര്‍ നങ്ങാരത്ത്, ഇസ്മായില്‍ നീലേശ്വരം, റിയാസ്.എവി, റാഫി മാടക്കാല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

സംഘാടക സമിതി അംഗങ്ങളായ മര്‍സൂഖ്,ജംഷിദ്,അബ്ദുള്‍ മജീദ്, അനീസ്.എവി,സഫ്വാന്‍, റാഷിദ്.എവി,ഫൈസല്‍ .എംവി, നബീല്‍ തൃക്കരിപ്പൂര്‍ , ഫൈസല്‍ എടച്ചാക്കൈ, ഇബ്രാഹിം എടച്ചാക്കൈ, ജലീല്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു

സ്ത്രീകളുടെയും കുട്ടികളുടെയും പരിപാടികള്‍ക്ക് ഫഹീമ സമീര്‍,നുസ്രത്ത് അന്‍വര്‍, റഹ്‌മാബി ബഷീര്‍, ആബിദ മുഹമ്മദ് കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories