സര്‍വ്വാന്‍സ് യു എ ഇ പ്രീമിയര്‍ ലീഗ്: റോക്ക് ബാന്‍ഡ് ജേതാക്കള്‍

ദുബായ്: സര്‍വ്വാന്‍സ് യു എ ഇ പ്രിമിയര്‍ ലീഗ് സീസണ്‍ -2 ല്‍ റോക്ക് ബാന്‍ഡ് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ടീം റുഹാനിയെയാണ് പരാജപ്പെടുത്തിയത്. മത്സരിച്ച കളികളിലെല്ലാം തോല്‍വി അറിയാതെയാണ് റോക്ക് ബാന്‍ഡ് കപ്പ് ഉയര്‍ത്തിയത്.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ആബിയെയും മികച്ച ബൗളര്‍മാരായി അജ്ജുവിനെയും സുനൈബിനെയും മികച്ച കീപ്പറായി കലന്തര്‍, മികച്ച ഫീല്‍ഡറായി ജാബിയെയും തിരഞ്ഞെടുത്തു. ഫെയര്‍ പ്ലേയ് അവാര്‍ഡിന് ടീം പള്ളിമുക്കിനെയും തിരഞ്ഞെടുത്തു.

KCN

more recommended stories