കളിയാരവങ്ങള്‍ക്കിടയിലും കൈത്താങ്ങായി സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി

ദുബായ്: ആരോഗ്യ-വിദ്യാഭ്യാസ ജീവകാരുണ്യ രംഗങ്ങളില്‍ സേവനം നടത്തി വരുന്ന സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ക്ക് പ്രവാസത്തിന്റെ പിരിമുറക്കത്തില്‍ നിന്നും ആശ്വാസമേകാന്‍ ഷാര്‍ജയില്‍ വെച്ച് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് സര്‍വ്വാന്‍സ് യു എ ഇ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു.

സഹജീവികള്‍ക്ക് എന്നും കൈത്താങ്ങായി നില്‍ക്കുന്ന സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി കളിക്ക് മുന്നോടിയായി ഗ്രൗണ്ടില്‍ വെച്ച് നിര്‍ധന കുടുംബത്തിന് ചികിത്സ സഹായം പ്രഖ്യാപിച്ചാണ് കളിക്ക് തുടക്കം കുറിച്ചത്. ധനസഹായ ഫണ്ട് സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷബീര്‍ ട്രഷറര്‍ ബീരാന്‍ ഐവക്ക് കൈമാറി. സവാദ്, ശിഹാബ്, അഫ്‌സല്‍, ബീരാന്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories