ദേശീയപാതാ വികസനം: പൈപ്പുകൾ പൊട്ടുന്നത് പതിവാകുന്നു

കാസർകോട് : പത്തുദിവസമായി കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുകയായിരുന്നു ജില്ലാ ആസ്ഥാനത്തെ ജനങ്ങൾ. ദേശീയപാതാ നിർമാണത്തിനിടെ പൈപ്പുകൾ പൊട്ടുന്നത് പതിവാകുന്നതാണ് കാരണം. വിദ്യാനഗർ, അണങ്കൂർ, നുള്ളിപ്പാടി എന്നിവിടങ്ങളിലായി അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും മുഴുവൻ വീടുകളിലും വെള്ളമെത്തിക്കാൻ കഴിയുന്നില്ല.

വെള്ളമില്ലാത്തതിനാൽ രണ്ടുദിവസമായി കട തുറക്കാതിരിക്കുന്ന വ്യാപാരികളുമുണ്ട്. പുറത്തുനിന്ന് വെള്ളം വാങ്ങിയാണ് പല വീടുകളിലും ഹോട്ടലുകളിലും ദിവസങ്ങൾ തള്ളിനീക്കിയത്.

പ്രാഥമിക ആവശ്യങ്ങൾക്കുപോലും വെള്ളം കിട്ടാത്തിനാൽ പുറത്തുനിന്ന് പണം കൊടുത്ത് വാങ്ങുന്നവരുമുണ്ട്. 3000 ലിറ്റർ വെള്ളത്തിന് 1200 രൂപയാണ് ഈടാക്കുന്നതെന്ന് അമേയ് നഗർ കോളനി നിവാസികൾ പറയുന്നു. 2000 ലിറ്ററാണ് വീടുകളിലെ ടാങ്കിൽ കൊള്ളുന്നത്. രണ്ട്‌ വീട്ടുകാർ 3000 ലിറ്റർ വെള്ളം തുല്യമായി പങ്കിട്ടാണ് ചെലവു ചുരുക്കുന്നത്. സമീപത്തെ കിണറുകളെയും കുഴൽക്കിണറുകളെയും ആശ്രയിക്കുകയാണ് മറ്റു ചിലർ. വേനൽ കനക്കുന്നതോടെ കിണറുകൾ വറ്റുന്നതും കുഴൽക്കിണറിലെ ഇരുമ്പുകലർന്ന എണ്ണമയമുള്ള വെള്ളം കുടിക്കാൻ കഴിയാത്തതും ഭീഷണിയാണ്.

കരാറുകാരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി വൈകുന്നുവെന്നാണ് ജല അതോറിറ്റി അധികൃതരുടെ വിശദീകരണം. ചൊവ്വാഴ്ച പകൽ നായന്മാർമൂലയിലെ പ്രധാന പൈപ്പ് പൊട്ടിയത് ബുധനാഴ്ച രാത്രിയോടെയാണ് നന്നാക്കിയത്. വ്യാഴാഴ്ച വൈകീട്ടോടെ ജല വിതരണം പുനഃസ്ഥാപിച്ചെങ്കിലും എല്ലാ വീടുകളിലും വെള്ളമെത്തുന്നില്ല. ബാവിക്കരയിലെ ജല അതോറിറ്റിയുടെ പദ്ധതി പ്രദേശത്ത്‌ ആവശ്യത്തിന് വെള്ളം ഉണ്ടെങ്കിലും പൈപ്പ്‌ പൊട്ടുന്നത് വിതരണത്തെ ബാധിക്കുന്നു.

KCN

more recommended stories