കുതിച്ചുയര്‍ന്ന് കടലിലെ പ്ലാസ്റ്റിക് മാലിന്യം; ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍

സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം 2040 ഓടെ മൂന്നിരട്ടിയാകുമെന്ന് പഠനങ്ങള്‍. 2019-ല്‍ സമുദ്രങ്ങളില്‍ 171 ട്രില്ല്യണ്‍ പ്ലാസ്റ്റിക്കുകള്‍ ഉണ്ടായിരുന്നതായി യു.എസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനായി ക്യാംപയിന്‍ നടത്തുന്ന സംഘടന കൂടിയാണിത്. മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2040 ഓടെ പ്ലാസ്റ്റിക് മാലിന്യത്തില്‍ 2.6 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.മൈക്രോപ്ലാസ്റ്റിക്കുകള്‍ സമുദ്ര മലിനീകരണത്തിന് കാരണമാകുന്നുമുണ്ട്. സമുദ്രജീവികള്‍ പലപ്പോഴും ഭക്ഷണമെന്ന് തെറ്റിദ്ധരിച്ച് മൈക്രോപ്ലാസ്റ്റിക്കുകള്‍ ആഹാരമാക്കുന്നു. ആഗോള തലത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ അടുത്ത 10 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ ഇരട്ടി വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

KCN

more recommended stories