നിയമവാഴ്ചയോടുള്ള ബഹുമാനവും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുമാണ് ഏതൊരു ജനാധിപത്യത്തിന്റെയും മൂലക്കല്ല്: യു എസ്

വാഷിങ്ടണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസും എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെട്ടതും തുടര്‍ സംഭവങ്ങളും നിരീക്ഷിക്കുകയാണെന്നു യുഎസ്. ഇന്ത്യയിലെ കോടതി നടപടികള്‍ സൂക്ഷ്മമായി നോക്കുന്നുണ്ടെന്നു യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.

”നിയമവാഴ്ചയോടുള്ള ബഹുമാനവും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുമാണ് ഏതൊരു ജനാധിപത്യത്തിന്റെയും മൂലക്കല്ല്. ഇന്ത്യയിലെ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരായുള്ള കേസുകള്‍ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ജനാധിപത്യ മൂല്യങ്ങളോടു പ്രതിബദ്ധതയുള്ള പങ്കാളിത്തമാണ് ഇന്ത്യയോടു യുഎസിന്. അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശവും മുഖ്യഘടകങ്ങളായി കണക്കാക്കി രണ്ടു രാജ്യത്തെയും ജനാധിപത്യങ്ങളെ ശക്തമാക്കാനുള്ള ശ്രമം തുടരും” ചോദ്യത്തിനു മറുപടിയായി വേദാന്ത് പട്ടേല്‍ വ്യക്തമാക്കി.
അപകീര്‍ത്തിക്കേസിന്റെയും അയോഗ്യതയുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയുമായോ രാഹുലുമായോ യുഎസ് ബന്ധപ്പെടുന്നുണ്ടോ എന്നുള്ള ചോദ്യത്തിന് വേദാന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”ഈ വിഷയത്തില്‍ പ്രത്യേകം ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. ഉഭയകക്ഷി ബന്ധമുള്ള ഏതു രാജ്യത്തെയും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുമായി യുഎസ് ബന്ധപ്പെടുന്നത് സ്വാഭാവികവുമാണ്.”

KCN

more recommended stories