സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റിയെ ഇനി ഇവര്‍ നയിക്കും

ദുബായ്: ജീവകാരുണ്യ രംഗത്ത് സേവനം നടത്തി വരുന്ന സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി നാടിന്റെ വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും കൂടുതല്‍ ശ്രദ്ധ ചെലുത്തി ഭാവി പരിപാടികള്‍ക്കും പദ്ധതികള്‍ക്കും രൂപം നല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12 ലക്ഷം രൂപയുടെ പ്രവര്‍ത്തനമാണ് സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി നടത്തിയത്. ദേര ദുബായില്‍ നടന്ന യോഗത്തില്‍ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: റാസിക്ക്
ജനറല്‍ സെക്രട്ടറി: ആഷിക്ക്
ട്രഷറര്‍: ബീരാന്‍ ഐവ
വൈസ് പ്രസിഡന്റുമാര്‍: നസീര്‍ ഐവ, സിദ്ദിഖ് ചൗക്കി, ശിഹാബ് കെ കെ പുറം
സെക്രട്ടിമാര്‍: ജംഷി മൂപ്പ, ബാസിത്ത് കുന്നില്‍, ബിലാല്‍

KCN

more recommended stories