എ അബ്ദുറഹ്‌മാനും അഡ്വ: വി.എം മുനീറിനും സ്വീകരണം നല്‍കി

ഖത്തര്‍: കെഎംസിസി ഖത്തര്‍ കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി കെ എല്‍-14 മുനിസിപ്പല്‍ ഫെസ്റ്റയുടെ സമാപനമായ ‘സ്‌നേഹ സംഗമം 2’ ല്‍ പങ്കെടുക്കുന്നതിനായി ഖത്തറിലെത്തിയ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്‌മാന്‍ സാഹിബിനും കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ: വി.എം മുനീര്‍ സാഹിബിനും കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎംസിസി നേതാക്കള്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് സ്വീകരണം നല്‍കി.

എസ്.എ.എം ബഷീര്‍, ഡോ. എം.പി ഷാഫി ഹാജി, ലുഖ്മാന്‍ തളങ്കര, സമീര്‍ ഉടുമ്പുന്തല, ആദം കുഞ്ഞി തളങ്കര, നാസര്‍ കൈതക്കാട്, ഹാരിസ് എരിയാല്‍, ഷഫീഖ് ചെങ്കളം, ഷാക്കിര്‍ കാപ്പി, മാക് അടൂര്‍, റസ്സാഖ് കല്ലട്ടി, ഫൈസല്‍ ഫില്ലി, സാബിത്ത് തുരുത്തി, ജാഫര്‍ പള്ളം, ശംനാസ് തളങ്കര, മഹ്ഫൂസ്, അല്‍താഫ്, ഷഹീന്‍ എം.പി, അമീര്‍ പോകോ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories