ദീര്‍ഘകാലം പ്രവാസി, കാസര്‍കോട് സ്വദേശിക്ക് ഐ.സി.ബി.എഫ് അംഗീകാരം

ദോഹ: ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറില്‍ ദീര്‍ഘകാലമായി പ്രവാസ ജീവിതം നയിച്ച 12 ഓളം ഇന്ത്യകാരെ ആദരിച്ചു. 40 വര്‍ഷത്തിന് മുകളില്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍, ഡ്രൈവര്‍, പാചകക്കാര്‍, മെകാനിക് ഉള്‍പ്പെടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കായിരുന്നു ആദരവ്. ഇവരില്‍ ഒമ്പത് പേരും മലയാളികളാണ്. ഇതില്‍ ഒരാളായി കാസര്‍കോട് ജില്ലയില്‍ നിന്നും 43 വര്‍ഷം പ്രവാസിയായ ചൂരി സ്വദേശി ആമു മുഹമ്മദ് ഷാഫിയും ആദരവേറ്റുവാങ്ങി.ഇന്ത്യക്കാരും വിവിധ രാജ്യക്കാരുമായ ആയിരങ്ങള്‍ ആഘോശങ്ങള്‍ക്ക് സാക്ഷിയാവാനെത്തി.

KCN

more recommended stories