ചൗക്കി കുന്നില്‍ മജല്‍ മൂപ്പ ജംഗ്ഷന്‍ ഉജീര്‍ക്കര റോഡിന് പാച്ച് വര്‍ക്കും റീ ടാറിങ്ങും ചെയ്യാനായി 9 ലക്ഷം രൂപ മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സിമിതി അനുമതി നല്‍കി

മൊഗ്രാല്‍പുത്തൂര്‍: ചൗക്കി കുന്നില്‍ മജല്‍ മൂപ്പ ജംഗ്ഷന്‍ ഉജീര്‍ക്കര റോഡിന് പാച്ച് വര്‍ക്കും റീ ടാറിങ്ങും ചെയ്യാനായി 9 ലക്ഷം രൂപ മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സിമിതി അനുമതി നല്‍കി.

എംഎല്‍എ ഇതേ റോഡിന് മെക്കാഡം ചെയ്യാനായി ഫണ്ട് അനുവദിച്ച ഭാഗം പാച്ച് വര്‍ക്ക് ചെയ്യാനും അതിന്റെ ശേഷമുള്ള ഭാഗം റീട്ടാങ്ങ് ചെയ്യാനുമാണ് ഇപ്പോള്‍ അനുമതി നല്‍കിയത്. അതിനുള്ള ഫണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് 9 ലക്ഷം രൂപ അനുവദിച്ചു തന്നിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ ഫൈസല്‍ പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് എ.ഇ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ എന്നിവരെ നേരിട്ട് കാണുകയും നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അനുമതി ലഭിച്ചത്

സിറാജ് മുപ്പ, ഖലീല്‍ സിലോണ്‍, സുലൈമാന്‍ ചൗക്കി, മൂസ ബാസിത്, നവാസ്, ലത്തീഫ് ജബന്നൂര്‍, ഹാമിദ് വളപട്ടണം, അസ്ഫര്‍മജല്‍, തൗഫീഖ് മജല്‍, ശരീഫ് മജല്‍, സാക്കിര്‍, അര്‍ബാസ് മജല്‍, മമ്മദ് മയില്‍പ്പാറ, റാസിക് മജല്‍, മുജീബ് കല്ലങ്കൈ, സര്‍ഫ്രാസ്
മജല്‍, അബൂബക്കര്‍ മയില്‍പ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN