മുസ്ലിംലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി മജല്‍ ആറാം വാര്‍ഡ് പര്യടനം നടത്തി

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ 6-ാം വാര്‍ഡ് പര്യടനം ചൗക്കി കുന്നില്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബില്‍ ചേര്‍ന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ ചേരങ്കയ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് മുഹമ്മദ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ബേക്കല്‍ വിഷയാവതരണം നടത്തി.

കായിദേ മില്ലത്ത് സൗദത്തിന് ഫണ്ട് സ്വരൂപിക്കാനും വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാനും തീരുമാനിച്ചു. ബദര്‍ നഗര്‍, ചൗക്കി കുന്നില്‍ യൂത്ത് ലീഗ്, എം എസ്. എഫ് കമ്മിറ്റി പുന സംഘടിപ്പിക്കും വിപുലമായ വാര്‍ഡ് കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കും താഴെ തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കാനും തീരുമാനിച്ചു. മുസ്ലിം ലീഗ് 75 വാര്‍ഷിക ദിനത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിക്കും.
വനിതാ ലീഗ് വാര്‍ഡ് യോഗം വിളിച്ച് ചേര്‍ക്കും.
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കെ. എ. അബ്ദുല്ല കുഞ്ഞി, വാര്‍ഡ് നിരീക്ഷകന്‍. എസ്. എച്ച്. ഹമീദ്, പഞ്ചായത്ത് ഭാരവാഹികളായ പി. എം.കബീര്‍, എ.കെ.ഷാഫി കരീം ചൗക്കി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അസീബ് ചൗക്കി, ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍, വൈസ് പ്രസിഡന്റ് മൂസ ബാസിത്ത്, എം.എസ്.എഫ് പഞ്ചാത്ത് ജന:സെക്രട്ടറി അര്‍ഫാത്ത് കമ്പാര്‍, മുസ്ലിം ലീഗ് -വാര്‍ഡ് ഭാരവാഹികളായ, ഹാരിസ് തങ്ങള്‍, സമദ് ബണ്ടി, ഹമീദ് എന്‍. എ. കെ, മുനീര്‍ കുന്നില്‍, ഹബീബ് മൂപ്പ, ഹനീഫ് മുഹമ്മദ്, ഖലീല്‍ കുന്നില്‍ സംബന്ധിച്ചു. വാര്‍ഡ് ജനറല്‍ സെക്രട്ടറി നവാസ് കസ്സു സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദു നീട്ടത്തില്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories