വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചു വെക്കുന്ന കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; സി ഐ അജിത്ത്കുമാര്‍

മൊഗ്രാല്‍ പുത്തൂര്‍: സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചു വെക്കുന്നതായി വ്യാപകമായ പരാതിയുയര്‍ന്നിട്ടുണ്ടെന്നും ഇത്തരം കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കാസര്‍കോട് എസ് എച്ച് ഒ അജിത്കുമാര്‍ പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ് പി ജി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. പെണ്‍കുട്ടികള്‍ പോലും ഫോണുകള്‍ കടകളില്‍ ഏല്‍പിക്കുകയാണ്. വിദ്യാലയങ്ങള്‍ക്ക് സമീപത്തെ വീടുകളെയും കടകളെയും ഇതിനു ഉപയോഗിക്കുന്നത്. പല കടകളും നിരീക്ഷണത്തിലാണ്.പോലീസ് ഇത്തരം റെയ്ഡ് നടത്തും.എം ഡി എ എം പോലുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും വര്‍ധിച്ചുവരികയാണ്.ഇതിനെതിരെ പോലീസ്, എക്‌സൈസ്, സ്‌കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍ ,ആരോഗ്യ വകുപ്പ് അധികൃതര്‍ സംയുക്ത പരിശോധന നടത്തുമെന്നും അദ്ധേഹം പറഞ്ഞു.സ്‌കൂള്‍ വിടുന്ന സമയം രക്ഷിതാക്കള്‍ മനസ്സിലാക്കി വെക്കണം. പെണ്‍കുട്ടികളടക്കം സ്‌കൂള്‍ വിട്ടാലും വൈകി വരെ പലേടത്തും കറങ്ങി നടക്കുകയാണ്. ലഹരി ഉപയോഗം മൂലം മാതാപിതാക്കളെ പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. ലഹരിക്കടിമപ്പെട്ട മക്കളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് സഹായം ആവശ്യപ്പെട്ട് കൊണ്ടുള്ള വിളികള്‍ കൂടി വരികയാണെന്നും അദ്ധേഹം പറഞ്ഞു. പി ടി എ പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ നൗഫല്‍ പുത്തൂര്‍, സുലോചന, എസ് എം എസി ചെയര്‍മാന്‍ മഹമൂദ് ബള്ളൂര്‍, എച്ച് എം ബീന തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ഷീജ സ്വാഗതവും എം പി ടി എ പ്രസിഡണ്ട് ഫൗസിയ നന്ദിയും പറഞ്ഞു. പി ടി എ -എസ് എം സി അംഗങ്ങള്‍ വിവിധ സന്നദ്ധ സംഘട്വനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

KCN

more recommended stories