സഹൃദയ വേദി സ്‌പോര്‍ടിങ് ക്ലബ്ബ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: സഹൃദയ വേദി സ്‌പോര്‍ടിങ് ക്ലബ്ബിന്റേയും ഗവണ്‍മെന്റ് ജില്ലാ സഞ്ചരിക്കുന്ന നേത്ര വിഭാഗം- ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പതിനാറാം വാര്‍ഡ് മെമ്പര്‍ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് റാഷിദ് ബേഡകം അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് പ്രജിത്ത് സംസാരിച്ചു. ക്ലബ്ബ് ഭാരവാഹിയായ റഹീസ്, ക്ലബ്ബ് അംഗം സുരേഷന്‍ ജി.സി.സി അംഗങ്ങളായ മൊയ്തു ടി.എം, സമീര്‍ ടി.എം, വനിതാ പ്രസിഡന്റ് ശാന്തകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു. ക്ലബ്ബ് വൈസ് പ്രസിഡന്റ് മനോജ് സ്വാഗതം പറഞ്ഞു.

ക്ലബ്ബ് രക്ഷാധികാരികള്‍, ഭാരവാഹികള്‍, അംഗങ്ങള്‍, എന്‍.വൈ.കെ- ജി.സി.സി-വനിതാ അംഗങ്ങള്‍ നാട്ടുകാര്‍, വാര്‍ഡിനകത്തും പുറത്തുമുള്ള ജനങ്ങളടക്കം 93 ആളുകളോളം ക്യാമ്പിന്റെ ഭാഗമായി. കൂടാതെ പ്രഷറും ഷുഗറും പരിശോധനയും തുടര്‍ ചികിത്സാ മുന്നറിയിപ്പുകള്‍ക്കും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നല്‍കി.

KCN

more recommended stories