ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ ലഹരിവിരുദ്ധദിനം ആചരിച്ചു

ഉദുമ : പടിഞ്ഞാര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ ലഹരിവിരുദ്ധദിനം ആചരിച്ചു. പി.ടി.എ., മാനേജ്‌മെന്റ്, ജമാഅത്ത് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. മുന്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. സി.എ.അബ്ദുള്‍ റഹീം മുഖ്യാതിഥിയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകം പ്രത്യേകം ക്ലാസ്സ് എടുത്തു. ലഹരിവിരുദ്ധ സമൂഹം വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി അദ്ദേഹം സംസാരിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ ഷാഫി മാസ്റ്റര്‍ കുദ്രോളി അദ്ധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ സന്ദേശം പ്രമേയമാക്കി മൈംഷോ, ഗ്രൂപ്പ് ഡാന്‍സ്, പ്രസംഗം തുടങ്ങിയ പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. വ്യക്തികളും, ഡയലോഗ് സെന്റര്‍ കേരളയും സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന നല്‍കി. സാബിത ഫഹ്മി ടീച്ചര്‍ പുസ്തകം ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ ശ്രീ സി എം ഹരിദാസ് മാസ്റ്റര്‍, പി.ടി.എ. പ്രസിഡണ്ട് സാഹിദ് കെ.എം, വൈസ് പ്രസിഡണ്ട് സഫിയ സമീര്‍, അഖില്‍ മാസ്റ്റര്‍ പ്രസംഗിച്ചു.

KCN

more recommended stories