വായനാ കുറിപ്പ് മത്സരം സംഘടിപ്പിച്ചു

ബോവിക്കാനം: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വായനാ കുറിപ്പ് മത്സരം സംഘടിപ്പിച്ചു. ഗോവിന്ദ ബള്ളമൂല, രാഘവന്‍ ബെള്ളിപ്പാടി, ലീല ബെള്ളിപ്പാടി, ശോഭ ചറവ്, സരസ്വതി ജി ഭട്ട് എന്നിവര്‍ നേതൃത്വം നല്‍കി. മത്സരത്തില്‍ നിരഞ്ജന സി(എല്‍ പി), കൃഷ്ണനന്ദ കെ, ചിന്‍മയി എല്‍ ആര്‍ (യു പി), അഭിജ്ഞ സുരേഷ്, അനുശ്രീ സി (ഹൈസ്‌കൂള്‍), ദിവ്യശ്രീ ഡി (ഹയര്‍സെക്കന്‍ഡറി) എന്നിവര്‍ ജേതാക്കളായി.

KCN

more recommended stories