ജി.സി.സി കെ.എം.സി.സി ചൗക്കി മേഖല കമ്മിറ്റി ഈദ് സ്നേഹ സംഗമം നടത്തി

ദേര: ജി.സി.സി കെ.എം.സി.സി ചൗക്കി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈയില്‍ പെരുന്നാള്‍ ദിവസം ഈദ് സ്നേഹ സംഗമം ദേരാ നൈഫിലെ തോട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ന്റെ വസതിയില്‍ വെച്ച് നടത്തി. സിദ്ദിഖ് ചൗക്കി ഉദ്ഘാടനം ചെയ്തു. ഷുക്കൂര്‍ മുക്രി അധ്യക്ഷത വഹിച്ചു.

സകീര്‍ ഹുസൈന്‍ തായല്‍ ഈദ് സന്ദേശം കൈമാറി. കുഞ്ഞാമു കിഴൂര്‍, അബ്ദുല്‍ റഹ്‌മാന്‍ തോട്ടില്‍, സലീം കടപ്പുറം, ഖലീല്‍ മദ്രസ വളപ്പില്‍, ഉപ്പി കല്ലങ്കയ്, ജീലാനി കല്ലങ്കയ്, റൗഫ്, ബീരാന്‍ ഐവ, സഹീര്‍ അര്‍ജാല്‍ , നിസാര്‍ കല്ലങ്കയ്, ജംഷി മൂപ്പ, ഹസ്സൈനാര്‍ ചൗക്കി, ബാസിത്ത് കുന്നില്‍, തമീം, ചുപ്പു ചൗക്കി, ഹക്കീം കടപ്പുറം, ശുകൂര്‍ കല്ലങ്കയ്, ഹയാന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു, തഹ്സീന്‍ മൂപ്പ സ്വാഗതവും നസീര്‍ ഐവ നന്ദിയും പറഞ്ഞു

KCN

more recommended stories