പെരുന്നാള്‍ ദിനത്തില്‍ മാതൃകാ പ്രവര്‍ത്തനവുമായി യുവാക്കള്‍

ദേലംപാടി: പെരുന്നാള്‍ ദിനത്തില്‍ മാതൃകാ പ്രവര്‍ത്തനവുമായി യുവാക്കള്‍. കുണ്ടും കുഴിയും നിറഞ്ഞ ദേലംപാടി ഗ്രാമ പഞ്ചായത്ത് 1-ാം വാര്‍ഡായ ഊജംപാടിയിലെ മുന്‍ച്ചിക്കാനം റോഡ് കല്ലും മണ്ണും നിറച്ച് ഗതാതകത യോഗ്യമാക്കിയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ മാതൃകയായത്.

വര്‍ഷങ്ങളായി യാത്രാ ദുരിതമനുഭിക്കുകയാണ് മുന്‍ച്ചിക്കാനം നിവാസികള്‍. ഏറെ നാളായി പഞ്ചായത്ത് അതികൃതരോട് റോഡിനായി അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. മഴക്കാലമാകുമ്പോള്‍ കാല്‍നട യാത്രയ്ക്ക് പോലും സാധിക്കാത്ത മണ്ണിട്ട റോഡാണ് ഇപ്പോഴുള്ളത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ കോണ്‍ക്രീറ്റ് ചെയ്യാനോ ടാറിംഗ് ചെയ്യാനോ അനുമതി നല്‍കണമെന്നാണ് പ്രദേശവാസികള്‍ അതികൃതരോട് ആവശ്യപ്പെടുന്നത്.

മുഹമ്മദ് ഷാബിറിന്റെ നേതൃത്വത്തില്‍ നടന്ന റോഡ് നവീകരണത്തില്‍ ബി.കെ. അഷ്‌റഫ്, ആഷിഖ്, നജീബ്, കലീല്‍, അന്‍സിഫ് തുടങ്ങിയവര്‍ പങ്കാളികളായി.

KCN

more recommended stories