സമര്‍പ്പണ സേവനത്തിന് സ്‌നേഹ സമ്മാനവുമായി ആസ്‌ക് പ്രവര്‍ത്തകര്‍

മൊഗ്രാല്‍ പുത്തൂര്‍: ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് എഫ് എച്ച് സി,, ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, വെറ്റിനറി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഡോക്ടേഴ്‌സിനെ മധുരം നല്‍കി ഡോക്ടേഴ്‌സ് ഡേ ആചരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഷില്‍പ കാമത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, ക്ലബ്ബ് പ്രസിഡന്റ് റഷീദ് എസ്.എം എന്നിവരുടെ നേതൃത്വത്തില്‍ ആസിഫ് അറഫാത്ത്, ഷാഹിന്‍ ക്വിന്‍സ്, മഷ്മൂദ് അറഫാത്ത്, അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജി.സന്ദീപെന്ന ക്രിമിനലിന്റെ കുത്തേറ്റ് മരണപ്പെട്ട ഡോ.വന്ദന ദാസിന് പരിപാടിയില്‍ അനുശോചനം അറിയിക്കുകയും ഡോക്ടര്‍മാരുടെ സേവനങ്ങളെ സര്‍ക്കാര്‍ കാര്യക്ഷമമായി കാണണമെന്നും അവര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ തയ്യാറാകണമെന്നും പരിപാടിയുടെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രമേയം അവതരിപ്പിച്ചു.

KCN

more recommended stories