ചരിത്രമായി ചെങ്കളിയന്‍ പെരുമ

ഷാര്‍ജ : ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് സംഘടിപ്പിച്ച വിനോദവും വിജ്ഞാനവും നല്‍കുന്ന വിനോദയാത്ര കാരുണ്യ പ്രവര്‍ത്തിയും കെഎംസിസികള്‍ തമ്മിലുള്ള സൗഹൃദ സംഗമവും കൊണ്ട് ചെങ്കള പഞ്ചായത്ത് കെഎംസിസിയുടെ പ്രവര്‍ത്തനത്തിലെ
ചരിത്രമാകുകയാണ്,ഷാര്‍ജ കെഎംസിസി കാസര്‍ഗോഡ് ജില്ല ട്രഷറര്‍ സുബൈര്‍ പള്ളിക്കാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാദര്‍ ബദ്രിയയെ കൊണ്ട് യാത്ര പ്രയാണം ആരംഭിച്ചു, വ്യത്യസ്ത മാര്‍ന്ന മത്സരങ്ങള്‍ സംഘടിപ്പിച്ചു, പാട്ട് മത്സരം, അന്താക്ഷരി, കിസ്സ്, ഗോരി എറിഞ്ഞു വീഴ്ത്തല്‍, ഹാന്‍ഡ് ബോള്‍ തുടങ്ങിയ മത്സര വിജയികളെ സ്‌നേഹാദരം നല്‍കി ആദരിച്ചു, അബുദാബി ബ്ലഡ് ബാങ്ക് സന്ദര്‍ശിച്ചു രക്തദാനം നല്‍കി, അബുദാബി കെഎംസിസി യാത്രയ്ക്ക് സ്വീകരണം നല്‍കി…
ചെങ്കള ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് കാദര്‍ ബദ്രിയക്ക്
ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌നേഹാദരമായി പുസ്തകം സമ്മാനിച്ചു, യാത്രയിലൂടനീളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ സാഹിബ് കെഎംസിസി പ്രവര്‍ത്തകരുമായി സംവദിച്ചു…
ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ാ െശരീഫ് പൈക്ക, അധ്യക്ഷത വഹിച്ചു, വര്‍ക്കിംഗ് സെക്രട്ടറി കരീം ചെങ്കള സ്വാഗതം പറഞ്ഞ പരിവാടി ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാദര്‍ ബദ്രിയ ഉദ്ഘാടനം ചെയ്തു, ഷാര്‍ജ കെഎംസിസി കാസര്‍ഗോഡ് ജില്ല ട്രഷറര്‍ സുബൈര്‍ പള്ളിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു സംസാരിച്ചു ആശംസ അറിയിച്ചു ഷാര്‍ജ കെഎംസിസി കാസറഗോഡ് ജില്ല വൈസ് പ്രസിഡന്റ്: ശരീഫ് പൈക്ക, സെക്രട്ടറി ഷാഫി കുന്നില്‍ ബേവിഞ്ച, മണ്ഡലം പ്രസിഡന്റ് മഹമ്മൂദ് ഏരിയാല്‍, ജനറല്‍ സെക്രട്ടറി റിയാസ് ചെര്‍ക്കള, കുവൈറ്റ് കെഎംസിസി പ്രതിനിധി സിബി മുഹമ്മദ് കുഞ്ഞി, തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു,
കലാം ചട്ടഞ്ചാല്‍ പ്രാര്‍ത്ഥന നിര്‍വഹിച്ച യാത്ര ട്രഷറര്‍ ഹാരിസ് ബേവിഞ്ച നന്ദി പറഞ്ഞു…

KCN

more recommended stories