മുര്‍ത്തോട്ടി മിനി ചെക്ക് ഡാം നാടിനു സമര്‍പ്പിച്ചു

കുമ്പള: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുമ്പള പഞ്ചായത്തിലെ മുര്‍ത്തോട്ടി മിനി ചെക്ക് ഡാം വര്‍ണ്ണശബളമായ ചടങ്ങില്‍ എ കെ എം അഷ്റഫ് എംഎല്‍എ നാടിന് സമര്‍പ്പിച്ചു.

വര്‍ഷങ്ങളായി ഇവിടുത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു ഇത്തരത്തിലുള്ള ഒരു മിനി ചെക്ക് ഡാം, രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഒരു പ്രദേശം കൂടിയാണ് ഇവിടം. വേനല്‍കാലത്ത് ഉപ്പുവെള്ളം ഇവിടങ്ങളില്‍ കയറി കൃഷി നശിക്കുകയും കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടുകയും ചെയ്യുന്ന ഒരു പ്രദേശത്തെ ജനങ്ങളുടെ ആവശ്യം ഒരളവോളം ഇതിലൂടെ പരിഹരിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ.

ചടങ്ങില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, സ്റ്റാന്‍ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി എ റഹ്മാന്‍, സഫൂറ, ഗ്രാമപഞ്ചായത്ത് അംഗം രവി രാജ്, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥനായ മജീദ്, പൗര പ്രമുഖരായ എ കെ ആരിഫ്, ബി എന്‍ മുഹമ്മദ് അലി, മുഹമ്മദ് കുഞ്ഞി, ഹമീദ് കടവത്ത്, നൂര്‍ ജമാല്‍, റസാഖ് പടിഞ്ഞാര്‍, സിദീഖ് ദണ്ടഗോളി, അഷ്‌റഫ് സ്രാങ്, ഹമീദ് ഓള്‍ഡ് റോഡ്, ഫാറൂഖ് ടിപ്പു, ഷഫീക് മുര്‍തോട്ടി, പള്ളിക്കുഞ്ഞികടവത്ത്, ഹനീഫ കടവത്ത്, റഷീദ് കര്‍ള, അബ്ബാസ് കണ്ണൂര്‍, റെഡ് മൊയ്ദീന്‍, സിദീക് പുജൂര്‍, ടി കെ ജമാല്‍, സാദിഖ് സ്രാ ങ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ബിജോ നന്ദി പറഞ്ഞു

KCN

more recommended stories