എക്‌സൈസ് ഉദ്യോഗസ്ഥന്റെ തള്ളവിരല്‍ കടിച്ചുമുറിച്ച് പ്രതി, മൂക്കിനും ഇടിച്ചു

കാസര്‍കോട് ; അനധികൃത മദ്യവില്‍പന നടത്തുന്നതറിഞ്ഞു പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വിരല്‍ പ്രതി കടിച്ചുമുറിച്ചു. ബദിയടുക്ക അറത്തിപള്ളം കോമ്രാജെയിലെ ലോറന്‍സ് ക്രാസ്റ്റയാണു ബദിയടുക്ക റേഞ്ച് എക്‌സൈസ് ഓഫിസിലെ പ്രിവന്റീവ് ഉദ്യോഗസ്ഥന്‍ ഡി.എം. അബ്ദുല്ല കുഞ്ഞിയെ(51) ആക്രമിച്ചത്. ഉദ്യോഗസ്ഥന്റെ വലതുകയ്യിലെ തള്ളവിരല്‍ പ്രതി കടിച്ചു മുറിക്കുകയായിരുന്നു. തലകൊണ്ട് ഇടിച്ചു മൂക്കിനും പരുക്കേല്‍പ്പിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നടത്തി വീട്ടില്‍ വിശ്രമത്തിലാണ് ഉദ്യോഗസ്ഥന്‍. കഴിഞ്ഞദിവസം വൈകുന്നേരം വീടിനു സമീപത്തു മദ്യം വില്‍ക്കുന്നതറിഞ്ഞാണു എക്‌സൈസ് സംഘം സ്ഥലത്ത് എത്തിയത്. പരിശോധനയില്‍ മൂന്നുലിറ്റര്‍ മദ്യം പിടിച്ചെടുത്തിരുന്നു. കേസെടുത്ത് ജീപ്പില്‍ കയറ്റിയതിനു ശേഷമായിരുന്നു പ്രതിയുടെ അക്രമണം. ബദിയടുക്ക പൊലീസ് കേസെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

KCN

more recommended stories