ബോധവത്കരണ ക്ലാസ്

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെയും കുടുംബശ്രീ ട്രൈബല്‍ ഡിപ്പാര്‍ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബേഡകത്ത് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യ പരിപാലനത്തില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി ‘സ്വാസ്ഥ്യം’ എന്ന പേരിലാണ് പരിപാടി നടന്നത്. ചെമ്പക്കാട് ആറാം വാര്‍ഡില്‍ നടന്ന പരിപാടി വാര്‍ഡ് അംഗം നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റീഷ്യന്‍ ശ്രീലക്ഷ്മി ക്ലാസ്സ് നയിച്ചു. എസ്ടി പ്രൊമോട്ടര്‍ മഞ്ജുഷ അധ്യക്ഷയായി. സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യാപിക ഡോ. ജില്ലി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. അംബിക, ശിവന്‍, നവനീത് കുമാര്‍, അക്ഷയ ടോമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

KCN

more recommended stories