വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

കോട്ടയം സംസ്ഥാനമെമ്പാടും കനത്ത മഴതുടരുന്നതിനിടെ മഴക്കെടുതികളില്‍ വ്യാഴാഴ്ച മാത്രം ആറു മരണം. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് വിവിധ അപകടങ്ങളിലായി ആളുകള്‍ മരിച്ചത്. കോഴിക്കോട് വടകര മണിയൂരില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് പതിനേഴുകാരന്‍ മരിച്ചു. വടകര മണിയൂര്‍ മുതുവന കടയക്കൂടി ഹമീദിന്റെ മകന്‍ മുഹമ്മദ് നിഹാല്‍ (17) ആണ് മരിച്ചത്. വൈകിട്ട് സൈക്കിളില്‍ പോകുമ്പോള്‍ തെങ്ങ് വീണുപൊട്ടിയ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. വെള്ളക്കെട്ടില്‍ വീണ് കോട്ടയം അയ്മനത്തു വയോധികന്‍ മരിച്ചു. അയ്മനം പുലിക്കുട്ടിശേരി മുട്ടേല്‍ സ്രാമ്പിത്തറ വീട്ടില്‍ ഭാനുകറുമ്പനാണു (73) മരിച്ചത്. വീട്ടിലെ കന്നുകാലിക്കു പുല്ല് നല്‍കാനായി വീട്ടുമുറ്റത്തെ വെള്ളക്കെട്ടിലൂടെ പോയപ്പോഴാണ് അപകടം. വെള്ളക്കെട്ടില്‍ കാല്‍വഴുതി വീണാണ് അപകടം. ഏറെ നേരം കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്.

KCN

more recommended stories