സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടൂര്‍: ഇ എം എസ് ഗ്രന്ഥാലയം കോട്ടൂര്‍, ആയുഷ് പി എച്ച് സി ആയുര്‍വേദം എരിഞ്ചേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഇ.ജനാര്‍ദ്ദനന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ. ശ്യാമള യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ: സത്യേന്ദ്ര സി.ഡി., ഡോ. വിനയ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. ഇ.കെ ഗോപാലകൃഷ്ണന്‍ സ്വാഗതവും.

KCN

more recommended stories