എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കാന്തിക്കര: കാന്തിക്കര ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ 2022-23 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കിയും വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും സ്‌നേഹോപഹാരം നല്‍കിയും അനുമോദിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഈ വര്‍ഷം ഇംഗ്ലീഷില്‍ എ പ്ലസ്സോടു കൂടി റാങ്ക് നേടിയ ആഷ്‌ലി തോമസ്സിനെയും ഇന്റര്‍നാഷണല്‍ തൈക്കോണ്ടോയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഗെഹനയേയും ചടങ്ങില്‍ ആദരിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കാന്തിക്കര അംഗണ്‍വാടി പരിസരത്ത് നടന്ന അനുമോദന പരിപാടി മായിപ്പാടി ഡയറ്റ് ലക്ചറര്‍ ഡോ. വിനോദ് കുമാര്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു. വികസന സമിതി പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുകുമാരന്‍ കുതിരപ്പാടി, വാര്‍ഡ് മെമ്പര്‍ സമ്പത്ത് കുമാര്‍, വി. ഡി. ജോസഫ്, ധന്യ.പി തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ഉദയാനന്ദന്‍ സ്വാഗതവും ട്രഷറര്‍ ഷാജു സി.ഒ. നന്ദിയും പറഞ്ഞു.

KCN

more recommended stories