കാസര്‍കോട് ജില്ലയില്‍ മികച്ചത് മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍, മഞ്ചേശ്വരം പ്രിന്‍സിപ്പല്‍ എസ്.ഐ എന്‍.അന്‍സാര്‍ മികച്ച ഉദ്യോഗസ്ഥന്‍

മഞ്ചേശ്വരം: കാസര്‍കോട് ജില്ലയില്‍ മികച്ച പോലീസ് സ്റ്റേഷനായി മഞ്ചേശ്വരം പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു. ഏപ്രില്‍ മെയ് മാസത്തെ മികച്ച ഉദ്യോഗസ്ഥനായി മഞ്ചേശ്വരം പ്രിന്‍സിപ്പല്‍ എസ് ഐ എന്‍ അന്‍സാറിനെയും തിരഞ്ഞെടുത്തു. കാസര്‍കോട് ജില്ല പോലീസ് മേധാവി വൈഭവ് സക്‌സേനയാണ് പ്രഖ്യാപനം നടത്തിയത്.

കാസര്‍കോട് ഡിവൈഎസ്പി കെ സുധാകരന്റെ നേതൃത്വത്തില്‍ പ്രഭാകരനോണ്ടയെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും, മോഷണപ്രതികളെ പിടിച്ചതടക്കം കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുളള നല്ല പെരുമാറ്റം, ക്രമസമാധാനപാലനം, കുറ്റകൃത്യങ്ങള്‍ തടയാനുളള നടപടികള്‍ എന്നിവയിലെ മികവും മറ്റ് ജനക്ഷേമപ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് മഞ്ചേശ്വരം പ്രിന്‍സിപ്പല്‍ എസ് ഐ അന്‍സാര്‍ മികച്ച ഉദ്യോഗസ്ഥന്‍ എന്ന പുരസ്‌കാരത്തിന് അര്‍ഹമായത്.
കഴിഞ്ഞ ഏപ്രില്‍ മെയ് മാസങ്ങളില്‍ മിക്ക കേസുകളിലും ഭൂരിഭാഗത്തിലും അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ മഞ്ചേശ്വരം പോലീസിന് സാധിച്ചിട്ടുണ്ട്. അതീവ പ്രാധാന്യമുളള കൊലപാതകക്കേസുകള്‍, മോഷണ കേസുകള്‍ എന്നിവയിലുള്‍പ്പെടെ കുറ്റവാളികളെ അറസ്റ്റ് ചെയ്ത് എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതും നേട്ടമായി. സ്റ്റേഷന്‍ പരിധിയിലെ മികച്ച ക്രമസമാധാനപാലനം, പൊതുജനസേവനം എന്നിവയും മികച്ച ഉദ്യോഗസ്ഥന്‍ എന്ന പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടു.

KCN

more recommended stories