പാര്‍ട്ടി പ്രവര്‍ത്തനവും, വികസനവും, മുഖ്യ ചര്‍ച്ച

മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വാര്‍ഡ് നേതൃ സംഗമം ശ്രദ്ദേയമാവുന്നു

എരിയാല്‍:-. പാര്‍ട്ടി പ്രവര്‍ത്തനവും വികസനം, ഖായിദേമില്ലത്ത് ഫണ്ട് ശേഖരണം എന്നിവ മുഖ്യ അജണ്ടയാക്കി കൊണ്ട് മുസ്ലിം ലിഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വാര്‍ഡ് പര്യടനത്തിലൂടെ നടത്തുന്ന നേതൃ സംഗമം ശ്രദ്ധേയമാവുന്നു

എരിയാല്‍ പത്താം വാര്‍ഡില്‍
അന്‍വര്‍ ചേരങ്കൈ യുടെ വസതിയില്‍ വെച്ച് ചേര്‍ന്നു

വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെബി അബൂബക്കര്‍ അധ്യക്ഷതയില്‍ മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ കെബി കുഞ്ഞാമു ഉല്‍ഘടനം ചെയ്തു

ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ, ജനറല്‍ സെക്രട്ടറി സിദ്ദിഖ് ബേക്കല്‍, ട്രഷ്റര്‍ പി എം കബീര്‍ കമ്പാര്‍, എ കെ ഷാഫി, കെബി അഷ്റഫ്, കരീം ചൗക്കി, ഹസീബ് ചൗക്കി, സാദത്ത് എരിയാല്‍, സലാം ചേരങ്കൈ, സക്കീര്‍ ഹുസൈന്‍, ഹുസൈന്‍ പോസ്റ്റ്, ശംസു മാസ്‌ക്കോ, റാഫി എരിയാല്‍, ഹബീബ് എ എസ്, നവാസ് എരിയാല്‍, ജലാല്‍ പോസ്റ്റ്, അബ്ദുറഹിമാന്‍ പടിഞ്ഞാര്‍,ഹാരിസ് ബി എം,എന്നിവര്‍ സംബന്ധിച്ചു

ലോകസഭ തെരഞ്ഞെടുപ്പിലേക്ക് പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനും
കൊല്ലമ്മ റോഡിന്റ കോണ്‍ഗ്രീറ്റ് ജോലി പൂര്‍ത്തീകരിക്കാനും
അങ്കണവാടിക്ക് പുതിയ കെട്ടിടം പണി പെട്ടെന്ന് ആരംഭിക്കണമെന്നും
പത്താം വാര്‍ഡില്‍ വാടകക്ക് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കൃഷി ഭവന്‍ സ്വന്തമായി കെട്ടിടം പണിത് ഏരിയാലില്‍ തന്നെ നില നിര്‍ത്തണമെന്നും, വെള്ളം കെട്ടി നില്‍ക്കുന്ന എരിയാല്‍ തൊടിന്റെ രണ്ട് സൈഡിലൂമായി സംരക്ഷണ ഭിത്തി കെട്ടാനും, ചേരങ്കയില്‍ പുതുതായി ട്രാന്‍സ് ഫോര്‍മര്‍ സ്ഥാപിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു
തെരുവ് നായകളുടെ ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു
ഫോട്ടൊ:
മുസ്ലിം ലീഗ് എരിയാല്‍ വാര്‍ഡ് നേതൃ സംഗമം മുസ്ലിം ലീഗ് കാസറകോട് മണ്ഡലം ട്ര്ഷ്റര്‍ കെ ബി കുഞ്ഞാമു ഹാജി ഉദ്ഘാടനം ചെയ്യുന്നു

KCN

more recommended stories