ഏറ്റുമാനൂര്‍ നഗരസഭയില്‍ തര്‍ക്കം; അസിസ്റ്റന്റ് എന്‍ജിനീയറെ മര്‍ദിച്ച് വൈസ് ചെയര്‍മാന്‍…

ഏറ്റുമാനൂര്‍ : നഗരസഭയില്‍ വഴിവിളക്ക് ഇടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ അസിസ്റ്റന്റ് എന്‍ജിനീയറെ മര്‍ദിച്ച് വൈസ് ചെയര്‍മാന്‍. നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്.ബോണിക്കാണു മര്‍ദനമേറ്റത്. വൈസ് ചെയര്‍മാന്‍ കെ.ബി.ജയമോഹനാണു മര്‍ദിച്ചത്. മുഖത്ത് അടിയേറ്റ ബോണിയെ ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ബോണിയുടെ മുഖത്തിനും കാല്‍മുട്ടിനുമാണു പരുക്ക്. കേസെടുത്തതായി ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു.

KCN