ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണി കഞ്ചാവുമായി പിടിയില്‍’

ചെറുവത്തുര്‍ : അരക്കിലോയോളം കഞ്ചാവുമായി ലഹരി മാഫിയ സംഘത്തിലെ പ്രധാന വില്‍പനക്കാരനെ പിടികൂടിയതായി എക്‌സൈസ് അറിയിച്ചു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി റാത്തിക്കിനെ (47) യാണ് കാസര്‍കോട് എക്‌സൈസ് ആന്‍ഡ് ആന്റി നാര്‍കോടിക് സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ഉപ്പള, കാസര്‍കോട് ഭാഗങ്ങളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്നതിനിടെയാണ് 410 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രിവന്റിവ് ഓഫീസര്‍ മുരളി കെ വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സതീശന്‍ കെ, സോനു സെബാസ്റ്റ്യന്‍, ഷിജിത്ത്, വി വി വനിത എന്നിവരും കഞ്ചാവ് പിടികുടിയ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

KCN

more recommended stories