കോഴിക്കോട് കട്ടിപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രക്ഷിച്ചു…

കോഴിക്കോട ്: കട്ടിപ്പാറ ചെമ്പ്രകുണ്ടയില്‍ ഒഴുക്കില്‍പ്പെട്ട സ്ത്രീയെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷിച്ചു. പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കമലാക്ഷി (70) ആണ് ഒഴുക്കില്‍പ്പെട്ടത്. വ്യാഴാഴ്ച രാത്രി 12 മണിക്കാണ് നരിക്കുനി അഗ്‌നിരക്ഷാസേന ഓഫിസില്‍ സ്ത്രീയെ കാണാനില്ലെന്ന വിവരം ലഭിച്ചത്. രാത്രി ഒരുമണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് 200 മീറ്ററോളം അകലെ പാറയില്‍ പിടിച്ചുനില്‍ക്കുന്ന നിലയില്‍ ഇവരെ കണ്ടെത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയെത്തുടര്‍ന്ന് പുഴയില്‍ വെള്ളം കൂടിയിട്ടുണ്ട്. സ്റ്റേഷന്‍ ഓഫിസര്‍ ജാഫര്‍ സാദിഖ്, എസ്എഫ്ആര്‍ഒ ഗണേശന്‍, എഫ്ആര്‍ഒമാരായ ടി.സി. റാഷിദ്, എം.വി. അരുണ്‍, മുഹമ്മദ് ഷാഫി, ഡി. സജിത്ത്, പ്രിയദര്‍ശന്‍, കേരളന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

KCN

more recommended stories