പ്രവാസി പെന്‍ഷന്‍ പദ്ധതി: കെ.എം.സി.സി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.

ദുബൈ: പ്രവാസികള്‍ക്കായി ആരംഭിച്ച പ്രവാസി പെന്‍ഷന്‍ പദ്ധതി, നോര്‍ക്ക പ്രവാസി കാര്‍ഡ്, കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം പദ്ധതി, യു.എ.ഇ ജോബ് ലോസ്സ് ഇന്‍ഷൂറന്‍സ് തുടങ്ങിയ നിരവധി പദ്ധതികളിലേക്ക് പ്രവാസികള്‍ക്ക് ചേരാനും പണമടക്കുവാനുമായി ദുബൈ കെ.എം.സി.സി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. അബൂഹൈലിലെ ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് ദുബൈ കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം ജനറല്‍ കണ്‍വീനര്‍ ഒ. മൊയ്തു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സലാം തട്ടാനിച്ചേരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കെ.എം.സി.സി ജന സെക്രട്ടറി ഷാഹിദ് ദാവൂദ് സ്വാഗതം പറഞ്ഞു.
ദുബൈ കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ദുബൈ കെ.എം.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് എ.ജി.എ റഹ്മാന്‍, പയ്യന്നൂര്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് ശരീഫ് ഒളവറ തുടങ്ങിയവര്‍ സംസാരിച്ചു.

മെഗാ ക്യാമ്പിന് ശഹനാസ് അലി നങ്ങാരത്ത്, യൂനുസ് ടി, ടി.പി അബൂബക്കര്‍ ഹാജി, ഫാറൂഖ് ഹുസൈന്‍, ഷബീര്‍ ആയിറ്റി, മന്‍സൂര്‍ പൂവളപ്പ്, സലാം എന്‍.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിസാര്‍ നങ്ങാരത്ത് നന്ദി പറഞ്ഞു.

KCN

more recommended stories