ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

കാസര്‍കോട് ; എരിയാല്‍: മുന്‍ മുഖ്യമന്ത്രിയും ജനനായകനും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയെ മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. കാസറഗോഡ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.രാജീവന്‍ നമ്പ്യാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
കേരള ചരിത്രത്തില്‍ ഇതുവരെ ദര്‍ശിക്കാത്ത തരത്തിലുള്ള ജനനിബിഢമായ അന്ത്യയാത്ര അദ്ദേഹം നല്‍കിയ ജനനന്മയുടെ ഉപകാരസ്മരണയായിരുന്നുവെന്ന് രാജീവന്‍ നമ്പ്യാര്‍ പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹനീഫ ചേരങ്കൈ അദ്ധ്യക്ഷം വഹിച്ചു. ഡിസിസി നിര്‍വ്വാഹക സമിതിയംഗം അര്‍ജുനന്‍ തായലങ്ങാടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ.പി നാരായണന്‍ നായര്‍, ഹമീദ് കാവില്‍, മിനി എന്‍.കെ, എന്‍.എ.എ ഖാദര്‍, റഫീഖ് അബ്ദുല്ല, ഷാഫി കുദ്രില്‍, യുസഫ് കുദ്രില്‍, മോഹനന്‍, കുഞ്ഞിക്കണ്ണന്‍, ഗഫൂര്‍ കല്ലങ്കയ്, ബഷീര്‍ ചൗക്കി, ഇസ്മായില്‍ മൂസ, കെ.ബി സിദ്ദിഖ്, രാമകൃഷ്ണന്‍, കെ.പി മുഹമ്മദ് കമ്പാര്‍, ഗോപാലന്‍ പെരിയടുക്ക, മാധവന്‍ പെരിയടുക്ക, സമദ് കെ.ബി, കൃഷ്ണന്‍ നീര്‍ച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories