ബട്ടണില്‍ വിരലൊന്നമര്‍ത്തൂ; പിസ്സ തയ്യാര്‍

pizaദുബായ്* ബട്ടണ്‍ വിരലൊന്നമര്‍ത്തിയാല്‍ മൂന്ന് മിനിറ്റിനകം പിസ്സ തയ്യാര്‍.ലെറ്റ്‌സ് പിസ്സ എന്ന കമ്പനിയാണു യുഎഇയില്‍ ആദ്യത്തെ പിസ്സ മെഷീന്‍ പുറത്തിറക്കിയത്. മനുഷ്യകരങ്ങളുടെ സഹായമില്ലാതെ പാചകം പൂര്‍ണമായും യന്ത്രങ്ങളാണു നിര്‍വഹിക്കുന്നത്.

മെഷീനു മുന്‍പില്‍ കറന്‍സികള്‍ വച്ചുകഴിഞ്ഞാല്‍ കാത്തുനില്‍ക്കേണ്ടതില്ല. ഏതു തരം പിസ്സയാണു വേണ്ടതെന്ന് തീരുമാനിച്ചു ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രം മതി. ആവിപാറുന്ന പിസ്സ ആവശ്യക്കാരന്റെ കയ്യിലെത്തും. പാചകത്തിനോ വിതരണത്തിനോ തൊഴിലാളികളുടെ സഹായമില്ലാത്ത ഫാസ്റ്റ് ഫൂഡ് യന്ത്രം ഗള്‍ഫൂഡിലാണു പ്രദര്‍ശിപ്പിച്ചത്. ട്രേഡ് സെന്റര്‍ പോലുള്ള ഓഫീസുകളും ജോലിക്കാരും തിങ്ങിനിറഞ്ഞ കേന്ദ്രങ്ങളില്‍ ഇത്തരം മെഷീനുകള്‍ സ്ഥാപിച്ചു ഭക്ഷണ വിതരണം ലളിതമാക്കാമെന്ന് കമ്പനിയുടെ പര്‍ചേസിങ് മാനേജര്‍ ലിന്‍ഡ അഹ്മദ് പറഞ്ഞു.

ചിക്കന്‍, ചീസ്, ധാന്യപ്പൊടി, വെള്ളം എന്നിവ ചേരുംപടി ചേര്‍ത്താണു പിസ്സ പുറത്തുവരുന്നത്. പണമടച്ചശേഷം ഏത് ഇനമാണു വേണ്ടതെന്ന് തിരഞ്ഞെടുത്തു ബട്ടണ്‍ അമര്‍ത്തുന്നതോടെ യന്ത്രം പാചകപ്പണി തുടങ്ങും.

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും റഷ്യയിലുമെല്ലാം ഇത്തരം പാചകമെഷീനുകള്‍ വൃാപിച്ചു കഴിഞ്ഞു. ചൈന, ജപ്പാന്‍, സ്‌പെയിന്‍, യുഎഇ രാജ്യങ്ങളില്‍ മെഷീന്‍ സ്ഥാപിക്കാനുള്ള കരാറുകള്‍ ഗള്‍ഫൂഡില്‍ രൂപംകൊണ്ടു. കമ്പനികളിലും കാര്യാലയങ്ങളിലും അകത്തു ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാകത്തിലുള്ള ഇടത്തരം മെഷീനുകളാണു കംപനി പുറത്തിറക്കുന്നത്. ഓരോ രാജ്യത്തിന്റെയും രുചിഭേദങ്ങള്‍ക്കു അനുസരിച്ചാണു പിസ്സ യന്ത്രം നിര്‍മിക്കുക.

ഇന്‍ഫ്രാറെഡ് കിരണങ്ങളിലൂടെയാണു യന്ത്രത്തിനുള്ളിലെ പാചകം. അഞ്ച് വര്‍ഷമാണു പിസ്സ മെഷീനു നിശ്ചയിച്ച സുരക്ഷാ കാലാവധി. കംപനിയുമായുണ്ടാക്കുന്ന കരാറുകളുടെ അടിസ്ഥാനത്തില്‍ മെഷീന്റെ സാങ്കേതിക തകരാറുകള്‍ തീര്‍ക്കാനുമാകും.

ദുബായ് വൃാപാര സമുച്ചയത്തില്‍ ഞായറാഴ്ചാണു ഗള്‍ഫൂഡ് പ്രദര്‍ശനം ആരംഭിച്ചത്. ലോകത്തെ 4500 കംപനികളാണു ഈ അഞ്ച് ദിവസത്തെ രുചിമേളയില്‍ പങ്കെടുക്കുന്നത്. യുഎഇയില്‍ നിന്നുള്ള 322 കംപനികള്‍ 19-ാമത്തെ ഗള്‍ഫൂഡിലുണ്ട

KCN