സൗജന്യ നേത്ര പരിശോധനയും തിമിര നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: കൊളവയല്‍ പ്രതിഭ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കൊളവയല്‍ പ്രതിഭ ക്ലബ്ബില്‍ വച്ച് നടന്ന ക്യാമ്പ് അജാനൂര്‍ ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ് മെമ്പര്‍ ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ. മനേഷ് അധ്യക്ഷനായി. അഹല്യ ഫൗണ്ടേഷന്‍ പി..ആര്‍.ഒ പ്രഭാകരന്‍ വാഴുന്നോറടി ക്യാമ്പ് വിശദീകരണം നടത്തി. സി.പി.ഐ.എം കൊളവയല്‍ ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ. ഗംഗാധരന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ. കുഞ്ഞി കൃഷ്ണന്‍ സ്വാഗതവും ഖജാന്‍ജി കെ. പ്രജീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന നേത്ര പരിശോധന ക്യാമ്പില്‍ഡോക്ടര്‍മാര്‍ നിരവധി പേരെ പരിശോധിച്ചു മരുന്നുകളും കണ്ണടകളും വിതരണം ചെയ്യുകയും തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

KCN

more recommended stories