പിറന്നാള്‍ ആഘോഷത്തിനെത്തിയ പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് നേരെ സദാചാര അക്രമമെന്ന് പരാതി; 4 പേര്‍ അറസ്റ്റില്‍

മേല്‍പറമ്പ്: പിറന്നാള്‍ ആഘോഷത്തിനെത്തിയ പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് നേരെ സദാചാര അക്രമം നടത്തിയെന്ന പരാതിയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി എ അബ്ദുല്‍ മന്‍സൂര്‍ (41), കെ അബ്ദുല്‍ ഖാദര്‍ അഫീഖ് (37), മുഹമ്മദ് നിസാര്‍ (38) എന്നിവരാണ് അറസ്റ്റിലായത്. മേല്‍പറമ്പ് ടൗണില്‍ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബേക്കല്‍ കോട്ട കണ്ട് മടങ്ങവെ മേല്‍പറമ്പില്‍ ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു അക്രമമെന്നാണ് പരാതി. വാഹനത്തില്‍ ഏറെ സമയം ഒരുമിച്ചിരുന്നുവെന്നാരോപിച്ച് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രദേശത്തുണ്ടായിരുന്ന ചിലര്‍ അക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ അനുവദിക്കാതെ തങ്ങളെ തടഞ്ഞുവെക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് യുവാക്കളും പെണ്‍കുട്ടികളും നല്‍കിയ പരാതിയില്‍ പറയുന്നു. ആറുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. എന്നാല്‍, മഴയായതിനാല്‍ പുറത്തിറങ്ങാനാകാതെ വന്നതോടെ കാറില്‍ തന്നെ ഇരിക്കുകയായിരുന്നുവെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഇതുകണ്ട് ചിലര്‍ ചോദ്യം ചെയ്യുകയും ഇതിനെതിരെ സംസാരിച്ചതിന് പെണ്‍കുട്ടിയെയും പിന്നീട് മുന്നിലിരുന്ന ആണ്‍കുട്ടിയെയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. വിവരമറിഞ്ഞ് പൊലീസ് എത്തുകയും മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കാറില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ അടക്കമുവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഇവരുടെ കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായി ബേക്കല്‍ കോട്ടയില്‍ വന്ന് തിരിച്ചു പോകുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പറയുന്നത്.

KCN

more recommended stories