ഖുര്‍ആന്‍ വിസ്മയം 2023 ഡിജിറ്റല്‍ പ്രസന്റേഷന്‍ ശ്രദ്ധേയമായി

പുറക്കാട് : അത്ഭുതങ്ങളുടെ പത്ത് എപ്പിസോഡ് ഖുര്‍ആന്‍ വിസ്മയം 2023 ഡിജിറ്റല്‍ പ്രസന്റേഷന്‍ ശ്രദ്ധേയമായി. ദാറുല്‍ ഖുര്‍ആന്‍ പുറക്കാട് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇത്തിഹാദുല്‍ ഉലമ കേരള സംസ്ഥാന സമിതി അംഗം വി. പി. ഷൗക്കത്ത് അലി പ്രഭാഷണം നടത്തി. ഇന്ത്യയിലെ ദ്രാവിഡര്‍ നൂഹ് നബിയുടെ മകന്‍ യാഫത്തിന്റെ പരമ്പര യാണെന്നും ഹാമില്‍ നിന്ന് ഹെമീറ്റിക് വംശവും സാമില്‍ നിന്ന് സെമിറ്റിക് വംശവും ഉടലെടുത്തുവെന്നും അദ്ദേഹം പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ വിസ്മയം 2023 പരിപാടി ദാറുല്‍ ഖുര്‍ആന്‍ പുറക്കാട് ഡയറക്ടര്‍ ഹബീബ് മസ്ഊദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സുലൈമാന്‍ അലി അല്‍ ഖാസിമി എറണാകുളം അധ്യക്ഷത വഹിച്ചു. ദാറുല്‍ ഖുര്‍ആന്‍ പുറക്കാട് വൈസ് പ്രിന്‍സിപ്പാള്‍ ഷാഹുല്‍ ഹമീദ് ത്വാഹ തിരുവനന്തപുരം , വിദ്യാസദനം മോഡല്‍ സ്‌കൂള്‍ മോറല്‍ ഹെഡ് ഷുക്കൂര്‍ മൗലവി പത്തനംത്തിട്ട, ഇബ്രാഹിം, അധ്യാപകരായ സിറാജ് കുപ്പചന്‍, മുഹമ്മദ് ഷിയാസ് പത്തനംതിട്ട, ഹാഫിസ് അബ്ദുല്‍ അഹദ് നദ്വി എന്നിവര്‍ സംബന്ധിച്ചു. ഫാത്തിമ ഷെയ്ക്ക ഖിറാഅത്ത് നടത്തി. സക്കീര്‍ എ എം സ്വാഗതവും മുഹമ്മദ് സബാഹ് കാസര്‍കോട് നന്ദിയും പറഞ്ഞു.

KCN

more recommended stories