മഖാമില്‍ മോഷണം ; യുവാവ് അറസ്റ്റില്‍

ബേഡകം: ഏണിയാടി മഖാമില്‍ നേര്‍ച്ചയായി സമര്‍പിച്ച നിലവിളക്കും മറ്റും മോഷ്ടിച്ചെന്ന കേസില്‍ യുവാവ് പിടിയില്‍. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഷ്‌റഫിനെ (38) യാണ് എസ്‌ഐ ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. പള്ളി ഭാരവാഹിയുടെ പരാതിയിലാണ് ബേഡകം പൊലീസ് കേസെടുത്തത്. മോഷ്ടിച്ച സാധനങ്ങള്‍ ബന്തടുക്ക ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ 6500 രൂപക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവാവിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. അശ്‌റഫ് നേരത്തേ ബാറ്ററി മോഷണ കേസില്‍ പ്രതിയാണെന്നും കാസര്‍കോട്ടും ഇയാള്‍ക്കെതിരെ കേസുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

KCN

more recommended stories